Top News

പോളണ്ടില്‍ നിന്നും കൊറിയര്‍ വഴി അതിമാരകമായ രാസലഹരി കടത്തിയ ആള്‍ എക്‌സൈസിന്റെ പിടിയില്‍

കൊച്ചി: പോളണ്ടില്‍ നിന്ന് രാജ്യാന്തര കൊറിയര്‍ സംവിധാനം ഉപയോഗിച്ച് അതിമാരക രാസലഹരിയായ എല്‍എസ്ഡി സ്റ്റാമ്പ് കടത്തികൊണ്ട് വന്നയാള്‍ എക്‌സൈസിന്റെ പിടിയില്‍. തലശ്ശേരി മണ്ണയാടില്‍ താമസിക്കുന്ന കാവ്യാസ് വീട്ടില്‍ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഉപഭോക്താക്കള്‍ക്കിടയില്‍ 'വ്യാസ് ഭായ് ' എന്നറിയപ്പെടുന്ന ഇയാള്‍ വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഗോവ, ബംഗളുരു എന്നി സ്ഥലങ്ങളിലെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഐടി വിദഗ്ധര്‍ക്കാണ് ഇയാള്‍ പ്രധാനമായും രാസലഹരി എത്തിച്ചിരുന്നത്. വിപണിയില്‍ പത്ത് ലക്ഷത്തോളം മൂല്യമുള്ള മയക്ക് മരുന്നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു.

Post a Comment

Previous Post Next Post