Top News

അബുദാബിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി

അബുദാബി: അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവന്ന മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി. മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ആണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്.[www.malabarflash.com]


അബുദാബി ഹിലാല്‍ ആൻഡ് ഫാര്‍ണേഴ്‌സ് കമ്പനി ജീവനക്കാരനായിരുന്നു. ഇദ്ദേഹത്തെ രണ്ട് മൊബൈല്‍ നമ്പറിലും ലഭിക്കാതെ വന്നതോടെ കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച റാസല്‍ഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ, അലിയുടെ ബന്ധുവിന്‍റെ മൊബൈലിലേക്ക് കഴിഞ്ഞദിവസം ഒരു മെസ്സേജ് വന്നു.

ഒരാഴ്ചത്തേക്ക് തന്നെ അന്വേഷിക്കേണ്ടെന്ന ടെക്‌സ്റ്റ് മെസ്സേജ് വന്നതായും അതിനുശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയതായും അലിയുടെ ബന്ധു പറഞ്ഞു. ഇക്കാര്യം പോലീസില്‍ അറിയിച്ചതായും ഇദ്ദേഹം വ്യക്തമാക്കി. അലിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിലോ, 0555740743, 0563989245 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post