NEWS UPDATE

6/recent/ticker-posts

പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിൻ്റെയും ബിജിലിയുടെയും മകൻ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്.[www.malabarflash.com]

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

സഹോദരൻ: അഭിനവ് കെ സന്തോഷ്. പിതാവ് സന്തോഷ് മുണ്ടക്കൽ യുപി സ്കൂളിലെ പ്രധാന അധ്യാപകനാണ്, മാതാവ് കൊടുവള്ളി കെഎംഒ സ്കൂളിലെ അധ്യാപികയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം യൂണിറ്റ് പ്രസിഡൻ്റും മുൻ അധ്യാപകനുമായ എ പി ചന്തു മാസ്റ്ററുടെ ചെറുമകനാണ്.

Post a Comment

0 Comments