Top News

നടുക്കടലില്‍ കപ്പലിനുള്ളില്‍ വെച്ച് ഹൃദയാഘാതം; നാവികനെ എയര്‍ലിഫ്റ്റ് ചെയ്ത് ദുബൈ പോലീസ്

ദുബൈ: കപ്പലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച നാവികനെ ദുബൈ പോലീസിലെ എയര്‍ വിങ് എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. 64കാരനായ പോളിഷ് നാവികനെയാണ് ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തിയത്.[www.malabarflash.com]


കപ്പല്‍ ദുബൈ സമുദ്രാതിര്‍ത്തിയില്‍ നിന്ന് 28 മൈല്‍ അകലെയായിരുന്നപ്പോഴാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് എമര്‍ജന്‍സി ഫോണ്‍ കോള്‍ ലഭിച്ചതെന്ന് എയര്‍ വിങ് വിഭാഗം മേധാവി കേണല്‍ പൈലറ്റ് അലി അല്‍ മുഹൈരി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ജബല്‍ അലി ഓപ്പറേഷന്‍സ് കേന്ദ്രത്തിലെ നിരീക്ഷണ ടവറുമായി സഹകരിച്ചാണ് കൊമേഴ്സ്യല്‍ ഷിപ്പിന്‍റെ ലൊക്കേഷന്‍ കണ്ടെത്തിയത്.

കപ്പലിന് ഹെലിപാഡ് ഇല്ലായിരുന്നു. പോലീസ് ഹെലികോപ്റ്റര്‍ കപ്പലിന് മുകളില്‍ പറന്നതിനാല്‍ പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കേണ്ടി വന്നു. ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിലെ പാരാമെഡിക്കുകള്‍ കപ്പലിലേക്ക് ഇറങ്ങി. ക്രെയിന്‍ ഉപയോഗിച്ചാണ് പാരാമെഡിക്കുകളെ കപ്പലിലേക്ക് ഇറക്കിയും രോഗിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതും. തുടര്‍ന്ന് നാവികനെ ചികിത്സക്കായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post