NEWS UPDATE

6/recent/ticker-posts

മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി ശസ്ത്രക്രിയക്ക് വിധേയയായ വയോധിക മരിച്ചു

ശാസ്താംകോട്ട: മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി ശസ്ത്രക്രിയക്ക് വിധേയയായ വയോധിക മരിച്ചു. വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വടക്കതിൽ ഇസ്മയിൽ കുട്ടിയുടെ ഭാര്യ നബീസാ ബീവി ആണ് (78) മരിച്ചത്.[www.malabarflash.com]


ഏതാനും ദിവസം മുമ്പ് ഇവരുടെ തൊണ്ടയിൽ മീൻമുള്ള് തറച്ചിരുന്നു. അസ്വസ്ഥതയെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു.

 മക്കൾ: നദീറബീവി, സലിം (സൗദി). അബ്ദുൽ സലാം, നസീമ, ലത്തീഫ്, ഷാജഹാൻ (സൗദി), ഹാരീസ്. മരുമക്കൾ. ജമാലുദ്ദീൻ കുഞ്ഞ്, പാരിഷാ ബീവി (കുടുംബ കോടതി ചവറ), ജമീലാബീവി, അബ്ദുൽ സലാം, റംലാ ബീവി, ഷജീല, ഷാഹിന.

Post a Comment

0 Comments