Top News

തൃക്കണ്ണാട് കാര്‍ ഇടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു; അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടികൂടി

ബേക്കല്‍: കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ബേക്കല്‍ മലാങ്കുന്ന് തല്ലാണിയിലെ കുട്ട്യന്‍ (61) ആണ് മരിച്ചു. ശനിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ തൃക്കണ്ണാട്ടാണ് അപകടം.[www.malabarflash.com]   

അമിത വേഗതയിലെത്തിയ കാര്‍ കുട്ട്യനെ ഇടിച്ച് തെറുപ്പിച്ച ശേഷം നിയന്ത്രണം വിട്ട് തെരുവുവിളക്കിന്റെ തൂണില്‍ ഇടിച്ചാണ് നിന്നത്.
പരിക്കേറ്റ കുട്ട്യനെ കാര്‍ ഓടിച്ചിരുന്ന യുവാവ് മറ്റൊരു വാഹനത്തില്‍ കയറി കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സക്കിടെ ഉച്ചയോടെ മരണപ്പെട്ടു.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ സ്ഥലത്തെത്തിയ ഒരു സംഘം കാറിനകത്തു സാക്ഷിച്ച പ്ലാസ്റ്റിക് കവറുകള്‍ എടുത്ത കൊണ്ട് പോയതെന്ന് നാട്ടുകാര്‍ ബേക്കല്‍ പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസെത്തിയ നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നു 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു . പോലിസ് കാര്‍ കസ്റ്റഡിലെടുത്തു.

സംഭവത്തില്‍ കാര്‍ ഓടിച്ച ചെങ്കള സിറ്റിസണ്‍ നഗറിലെ മുഹമ്മദ് സഹദ് (25) നെ പോലീസ് കസ്റ്റഡിലെടുത്തു. 

പരേതനായ അമ്പു കാരിച്ചി ദമ്പതികളുടെ മകനാണ് കുട്ട്യന്‍.ഭാര്യ: നളിനി . മക്കള്‍: രമ്യ, രേഷ്മ. മരുമക്കള്‍: രതീഷ്, രാകേഷ് . സഹോദരങ്ങള്‍: ലക്ഷ്മി , രാജന്‍, അശോകന്‍, നാരായണന്‍ (യുഎഇ) .

Post a Comment

Previous Post Next Post