Top News

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

ബെം​ഗളുരു: ബെംഗളുരുവിലെ സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപത്തെ തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതർ. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.[www.malabarflash.com]

ഇവിടേക്ക് ബൈക്കിൽ രണ്ട് പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടേതിന് സമാനമായൊരു ഭാഗ് ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ചായം പുറത്തെടുത്തതെന്നും സിസിടിവിയിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വെസ്റ്റ് ബെംഗളുരു ഡിസിപി സജ്ഞീവ് പാട്ടീൽ പറഞ്ഞു.

Post a Comment

Previous Post Next Post