NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടം ഉദ്‌ഘാടനം ചെയ്തു

പാലക്കുന്ന്: നാടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാർഷിക, വികസന രംഗത്ത് ഏറെ വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്ന പാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് കരിപ്പോടിയിൽ സ്വന്തമായി കെട്ടിടമൊരുങ്ങി. പതിനെട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ. കെട്ടിടം ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

ഉദുമ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു . നാട്ടിലെ കർഷകരായ കുമാരൻ നായർ, സഞ്ജീവൻ, ജില്ല ഒളിമ്പിക്സ് ജൂഡോ സ്വർണ മെഡൽ ജേതാവ് കെ. അഭിനവ്, മദ്രാസ് ഐ.ഐ.ടി. യിൽ നിന്ന് ഓഷ്യൻ എഞ്ചിനീയറിഗിൽ ഡോക്ടറേറ് നേടിയ അഖിൽ ബാലഗോപാലൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 

സെക്രട്ടറി മനോജ്‌ കരിപ്പോടി, ഗ്രാമ പഞ്ചായത്ത്‌ വൈ. പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ. വി. രാജേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കർ, അംഗം കസ്തുരി ബാലൻ, ബ്രദർഴ്സ് ക്ലബ്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ, റെഡ് സ്റ്റാർ ക്ലബ്‌ സെക്രട്ടറി അനിൽ കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രതീഷ് കരിപ്പോടി എന്നിവർ പ്രസംഗിച്ചു.

പതിനെട്ടാം വാർഷികാഘോഷത്തിന്റെ വിളംബരമായി കരിപ്പോടി അയ്യപ്പ ഭജന മന്ദിര പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തി . കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു .

കരിപ്പോടിയിൽ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്.25 അംഗങ്ങളുമായി 2004 മേയിൽ രൂപംകൊണ്ട ക്ലബ്ബിന് നാട്ടിലും വിദേശത്തുമായി നിലവിൽ നൂറിൽ പരം സജീവാഗംങ്ങളുണ്ട്. കരിപ്പോടി പാടത്ത് നെൽകൃഷിയും പച്ചക്കറി വിളവെടുപ്പും നടത്തി ശ്രദ്ധനേടി.ക്ലബ്‌ പരിധിയിൽ നിരവധി രോഗികൾക്ക് സാമ്പത്തിക സഹായം എത്തിച്ചു.
പി.എസ്.സി. കോച്ചിങ്, ഇംഗ്ലീഷ് പഠനം, ആരോഗ്യ ക്യാമ്പുകൾ, കോവിഡ്കാല പരിരക്ഷ, സ്ത്രീശക്തീകരണ സെമിനാറുകൾ തുടങ്ങിയവ നടത്തി നാട്ടിൽ ജന ശ്രദ്ധനേടിയ ക്ലബ്ബാണിത്.

അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രവാസികളുടെയും കപ്പലോട്ടക്കാരുടെയും സഹായത്തോടെയാണ്‌ കെട്ടിടം പണി പൂർത്തിയാക്കിയത്. ശശിധരൻ കരിപ്പോടി (പ്രസിഡന്റ്), എം. രാജേഷ് (വൈ. പ്രസിഡന്റ്), മനോജ്‌ കരിപ്പോടി(സെക്രട്ടറി), കെ. സതീശൻ(ജോ. സെക്രട്ടറി), വിജേഷ് തെല്ലത്ത് (ട്രഷറർ) എന്നിവരാണ് റിയൽ ഫ്രണ്ട്‌സിന്റെ ഭാരവാഹികൾ.

Post a Comment

0 Comments