NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട് കിണറ്റില്‍ വീണ കാറില്‍ നിന്ന് ഉപ്പയേയും മൂന്ന് മക്കളെയും രക്ഷപ്പെടുത്തിയത് രാമചന്ദ്രനും അയ്യപ്പനും

പളളിക്കര: പൂച്ചക്കാട് കിണറ്റില്‍ വീണ കാറില്‍ നിന്ന് ഉദുമ ഇച്ചിലിങ്കാലിലെ അബ്ദുൽ നാസർ, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മൽ, വാഹിദ് എന്നിവരെ രക്ഷപ്പെടുത്തിയ രാമചന്ദ്രനും അയ്യപ്പനും നാടിന്റെ താരമായി.[www.malabarflash.com]

ചെറിയപെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് പുച്ചക്കാട് പള്ളിക്ക് മുന്നില്‍ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ആള്‍ട്ടോ കാര്‍ കിണറിന്റെ ചുററുമതിലും ഇരുമ്പ് വലയവും തകര്‍ത്ത് തലകീഴായി കിണറിലേക്ക് പതിക്കുകയായിരുന്നു.

അപകടം കണ്ട നാട്ടുകാർ ബേക്കല്‍ ഡിവൈ. എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്തിൽ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രാമചന്ദ്രനും അയ്യപ്പനും കിണറിലിറങ്ങി നോക്കിയപ്പോഴാണ് കിണറിനുളളി പകുതി മുങ്ങിയ കാറിനുളളില്‍ നസീറും മൂന്ന് കുട്ടികളും അകപ്പെട്ടിരിക്കുന്നത് കാണുന്നത്. മറെറാന്നും നോക്കാതെ ആദ്യം മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. അപ്പോഴേക്കും കാഞ്ഞങ്ങാടുനിന്നു സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഇ.വി. ലിനേഷ്, എച്ച്. നിഖിൽ കിണറ്റിൽ ഇറങ്ങിയാണ് നസീറിനെയും പുറത്തെത്തിക്കുകയായിരുന്നു. എല്ലാവരുടെയും പരിക്ക് നിസാരമായിരുന്നു.

കാഞ്ഞങ്ങാട്ടെ ചുമട്ടു തൊഴിലാളിയാണ് രാമചന്ദ്രന്‍, അയ്യപ്പന്‍ പുച്ചക്കാട്ടെ പെയിന്റിംഗ് തൊഴിലാളിയാണ്.

ഇരുചക്ര വാഹനം ഓടിച്ച ഫസീല (29), ബന്ധുക്കളായ അസ്മില (14 ), അൻസിൽ (9 ) എന്നിവരെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

അഗ്നിരക്ഷ സേനയിലെ ഓഫിസർമാരായ കെ.വി. മനോഹരൻ, രാജൻ തൈവളപ്പിൽ, ശരത്ത് ലാൽ, ഹോംഗാർഡുമാരായ യു. രമേശൻ, പി. രവീന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ്, അബ്ദുൽ സലാം, രതീഷ് പുറമെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

അതിനിടെ അപകടം അറിഞ്ഞ് എത്തിയവരെ കൊണ്ട് ഒരു മണിക്കൂറോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

0 Comments