Top News

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി

ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. മെയ് 30 വരെ നടക്കുന്ന മഹോത്സവത്തിന് സമാരംഭം കുറിച്ച് ഏഴു ദിവസങ്ങളിലായി നടക്കുന്ന ഗീതജ്ഞാന യജ്ഞം വസന്ത പൈ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ വാച്ചവാധ്യാന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയാണ് പ്രഭാഷകന്‍. മെയ് 29 ഞായറാഴ്ച കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, മുങ്ങത്ത് ദാമോദരന്‍ മാസ്റ്റര്‍, കാപ്പുങ്കയം കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ ആദരിക്കും. വൈകുന്നേരം വിവിധ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ശേഷം സര്‍വ്വൈശ്വര്യ വിളക്കുപൂജ നടക്കും. 

തിങ്കളാഴ്ച രാത്രി നടക്കുന്ന നൃത്തോത്സവത്തോട് കൂടി പ്രതിഷ്ഠാദിന മഹോത്സവത്തിന് പരിസമാപ്തിയാകും.

Post a Comment

Previous Post Next Post