NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറം: പന്നിവേട്ടിക്കിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്. ഉന്നംതെറ്റി വെടി കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.[www.malabarflash.com]


പന്നിവേട്ടക്കായി ഇർഷാദിന്റെ ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബർ അലി എന്നിവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വയറിന് വെടിയേറ്റ നിലയിൽ ഇർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments