Top News

മനേഷിന് കീഴൂർ സംയുക്ത ജമാഅത്തിന്റെ കൈത്താങ്ങ്

മേൽപറമ്പ്: കീഴൂർ മൽസ്യതൊഴിലാളിയായ മുൻ വാർഡ് മെമ്പറുടെ മകൻ മനേഷിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്ക് കീഴൂർ സംയുക്ത ജമാഅത്ത് 68000 രൂപ നൽകി.[www.malabarflash.com]


കീഴൂർ സംയുക്ത ജമാഅത്തിന്റെ പരിധിയിലുള്ള പള്ളികളിൽ നിന്ന് ജുമാ നമസ്ക്കാരത്തിന് ശേഷം ബക്കറ്റ് പിരിവിലൂടെ പിരിച്ച തുകയായ 68000 രൂപ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി ചികിൽസ സഹായ സമിതി ട്രഷർ യുസഫ് ഹാജിയെയും മനേഷിന്റെ ബന്ധുവായ അപ്പുവിനെയും ഏൽപ്പിച്ചു.

കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മനേഷ് കോഴിക്കോട് ആസ്റ്റർ മിംസ് ആസ്പത്രിയിൽ കഴിയുകയാണ് 

കീഴൂർ ജമാഅത്ത് സെക്രട്ടറി കെ.എം ഹംസ, സംയുക്ത ജമാഅത്ത് സെക്രട്ടറി അൻവർ സാദത്ത് കോളിയടുക്കം കെ.എസ് സാലി കീഴൂർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post