Top News

കബഡി സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

ഉദുമ: ജില്ലാ സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ പള്ളം വിക്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലുള്ള കബഡി സമ്മർ കോച്ചിംഗ് ക്യാമ്പിന് പള്ളത്തിൽ തുടക്കമായി. മെയ് 21 വരെയാണ് കുട്ടികൾക്ക് ക്യാമ്പ് നടക്കുന്നത്.[www.malabarflash.com]

ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി 20 ഇനങ്ങളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പള്ളം വിക്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി ഹബീബ് റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ നിരവധി താരങ്ങൾക്ക് സർക്കാർ ജോലി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ക്ലബ് പ്രസിഡൻ്റ് രാഹുൽ ആർ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാർ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പള്ളം നാരായണൻ, ക്ലബ് മുൻ പ്രസിഡൻ്റ പ്രഭാകരൻ തെക്കേക്കര, ഗൾഫ് പ്രതിനിധി വി വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഹരികൃഷ്ണൻ കെ ടി സ്വാഗതവും മുൻ പ്രസിഡൻ്റ് മുരളി പള്ളം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post