Top News

കുടുംബ വഴക്കിന് പിന്നാലെ മകൻ തള്ളിയിട്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ഏറ്റുമാനൂരിൽ കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. മാടപ്പാട് സ്വദേശി മാധവൻ ആണ് മരിച്ചത്. 79 വയസായിരുന്നു.[www.malabarflash.com]

വൈകീട്ട് വഴക്കുണ്ടായപ്പോൾ മാധവനെ മകൻ ഗിരീഷ് മർദ്ദിക്കുകയും തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്. ഇത് കഴിഞ്ഞ ശേഷമാണ് മാധവൻ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. 

മാധവന്റെ പോസ്റ്റ്‌മോർട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു. കുഴഞ്ഞുവീണ മാധവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 47കാരനാണ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ഗിരീഷ്.

Post a Comment

Previous Post Next Post