NEWS UPDATE

6/recent/ticker-posts

വിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസ്; നടപടി ഡിജിപിയുടെ നിര്‍ദേശപ്രകാരം

തിരുവനന്തപുരം: മുസ്ലീം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്.[www.malabarflash.com]

പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയും യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.കഴിഞ്ഞദിവസം സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളന വേദിയില്‍ വച്ചാണ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. 

പരാമര്‍ശം വിവാദമായതോടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പരാതി നല്‍കുകയായിരുന്നു. പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പി.സി ജോര്‍ജ് തയ്യാറാകണമെന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടു.

Post a Comment

0 Comments