NEWS UPDATE

6/recent/ticker-posts

ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

സിട്രണ്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവി (കോഡ്‌നാമം eCC21) വികസിപ്പിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 -ല്‍ ആയിരിക്കും മോഡലിന്റെ അരങ്ങേറ്റം. [www.malbarflash.com]

നിലവിൽ ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന CC21 ചെറിയ എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഇലക്ട്രിക് വാഹനം. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഭാഗങ്ങൾ ഉപയോഗിച്ചാണ് കാർ യൂറോപ്പിൽ നിർമ്മിക്കുന്നത്.

ചെറിയ ഇലക്ട്രിക് എസ്‌യുവിക്ക് പുറമേ, സിട്രണ്‍ ഇന്ത്യയ്ക്കായി ഒരു ഫ്ലക്സ്-ഫ്യൂവല്‍ കാര്‍ വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഥനോള്‍-മിശ്രിത പെട്രോള്‍ ഇത് ഉപയോഗിക്കും. ഫ്‌ലെക്‌സ്-ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ചെറിയ എസ്‌യുവി 2021-ന്റെ പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിൽ പ്രവര്‍ത്തിക്കുന്നത്. ഇത് 27 ശതമാനം എത്തനോള്‍ മിശ്രിതത്തിലോ പൂര്‍ണ്ണമായും ജൈവ ഇന്ധനത്തിലോ പ്രവര്‍ത്തിപ്പിക്കും. ഏകദേശം 8 ലക്ഷം രൂപയോളം വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ മഹീന്ദ്ര eKUV100, റെനോ ക്വിഡ് ഇവി എന്നിവയുമായി eCC21 മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

0 Comments