നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിന് ‘കനകം കാമിനി കലഹം’ എന്ന് പേരിട്ടു. സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിലെത്തി സൂപ്പർ ഹിറ്റായി മാറിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം ഒരുക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്.[www.malabarflash.com]
പോളിംഗ് ജൂനിയർ പിച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.നിവിൻ പോളിയുടെ പിറന്നാൾ ദിനം ആയിരുന്ന ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചോ വാർത്തകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
0 Comments