NEWS UPDATE

6/recent/ticker-posts

ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് മുന്നറിയിപ്പ്; ചികിത്സ തേടണം

കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി ഡിഎംഒ. രണ്ടു ദിവസത്തിനുള്ളില്‍ ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്ഥ്യമുണ്ടെങ്കില്‍ ചികില്‍സ തേടണം. ചെറുവത്തൂർ പിഎച്ച്സി നീലേശ്വരം താലൂക്ക് ആശുപത്രികളിൽ കൂടുതൽ ചികിത്സാ സംവിധാനമൊരുക്കിയതായി ഡിഎംഒ ഡോ.എ.വി. രാംദാസ് അറിയിച്ചു.[www.malabarflash.com]


മന്ത്രി എം.വി. ഗോവിന്ദൻ, എംഎൽഎമാർ, കലക്ടർ തുടങ്ങിയവർ ജില്ലാ ആശുപത്രിയിലെത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്നു മന്ത്രി പറഞ്ഞു. 

അതേസമയം, കുട്ടികൾ ഷവർമ കഴിച്ച ചെറുവത്തൂർ ടൗണിലെ കൂൾബാർ തൃക്കരിപ്പൂർ ഭക്ഷ്യ സുരക്ഷാ ഓഫിസർ കെ.സുജയൻ, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്പർവൈസർ എം.കുഞ്ഞിക്കൃഷ്ണൻ എന്നിവർ ചേർന്ന് പരിശോധിച്ചു.

ഷവർമയുടെ സാംപിൾ ശേഖരിച്ച് സ്ഥാപനം സീൽ ചെയ്തു. വിശദമായ പരിശോധന തുടങ്ങിയെന്ന് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള പറഞ്ഞു. മറ്റു കടകളിലും പരിശോധന നടത്തുമെന്ന് പ്രമീള പറഞ്ഞു. 

കരിവെള്ളൂര്‍ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ദേവനന്ദ (16) ആണ് ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നു മരിച്ചത്. കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്.

പിലിക്കോട് മട്ടലായിയിലെ ബന്ധു വീട്ടിലാണു താമസം. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കടയിൽ നിന്ന് ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഇവരിൽ പലർക്കും പനി, വറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകളുണ്ടായി. ഈ കുട്ടികളെ ചെറുവത്തൂർ ഗവ.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദേവനന്ദ ആശുപത്രിയിൽവച്ചു മരിച്ചു.

Post a Comment

0 Comments