NEWS UPDATE

6/recent/ticker-posts

ബേക്കൽ എ. ഇ. ഒ. കെ ശ്രീധരൻ സർവ്വീസിൽ നിന്നും വിരമിച്ചു

പാലക്കുന്ന്: ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീധരൻ വിരമിച്ചു. ഓഫീസിൽ നടന്ന യാത്രയയപ്പിൽ സീനിയർ സൂപ്രണ്ട് യു. വി. ദിനചന്ദ്രൻ അധ്യക്ഷനായി. രതീഷ്കുമാർ, ബി.ടി.കമലാക്ഷൻ എന്നിവർ സംസാരിച്ചു.[www.malabarflash.com] 

അധ്യാപകൻ, പ്രധാനാധ്യാപകൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്ന പദവികളിൽ 30 വർഷത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1992-ൽ കൊളത്തൂർ സ്കൂളിൽ പി.ഡി. ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. കുണ്ടംകുഴി ജ.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകനായി. പിന്നീട് പ്രഥമാധ്യാപകനായി ഇടുക്കി ജില്ലയിലെ ജി.എച്ച് എസ് ചെമ്പകപ്പാറയിൽ ജോലിയിലിരിക്കെയാണ് ബേക്കലിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായത്.

Post a Comment

0 Comments