NEWS UPDATE

6/recent/ticker-posts

സമൂഹങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്താന്‍ ഈദ് ദിനത്തെ ഉപയോഗിക്കണം - കുമ്പോല്‍ തങ്ങള്‍

കുമ്പള: മതങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍ ഈദ്സുദിനത്തെ ഉപയോഗപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.[www.malabarflash.com]

ആത്മസമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍. സഹജീവികളിലേക്ക് സ്നേഹം ചൊരിഞ്ഞു വേണം ഈ ദിവസത്തെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും ആശംസ നേര്‍ന്നു.

Post a Comment

0 Comments