NEWS UPDATE

6/recent/ticker-posts

ഷവർമ കഴിച്ച വിദ്യാർഥിനിയുടെ മരണം: കര്‍ശന നടപടിയെന്ന് മന്ത്രി, റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കാസര്‍കോട് ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. വിദ്യാർഥിനി മരിക്കുകയും നിരവധി പേര്‍ക്ക് അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.[www.malabarflash.com]

ഭക്ഷ്യ വിഷബാധയേറ്റവര്‍ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോഗ്യ മന്ത്രി അറിയിച്ചു.

കരിവെള്ളൂരിലെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ദേവനന്ദ (16) ആണ് ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നു മരിച്ചത്. കരിവെള്ളൂർ എ.വി.സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ് ദേവനന്ദ. ചെറുവത്തൂർ നഗരത്തിലെ കടയിൽ നിന്ന് ഷവർമ കഴിച്ച നിരവധി പേരാണ് ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിൽ കഴിയുന്നത്.


Post a Comment

0 Comments