NEWS UPDATE

6/recent/ticker-posts

ഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍: ഹോട്ടലിലെ ഭക്ഷ്യസാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഡോക്ടര്‍ക്ക് മര്‍ദ്ദനം.കണ്ണൂര്‍ പിലാത്തറയിലെ കെ സി റെസ്‌റ്റോറന്റില്‍ വെച്ച് കാസര്‍കോട് ബന്തടുക്ക പിഎച്ച്‌സിയിലെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദ്ദനമേറ്റത്.ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയെയും മറ്റു രണ്ടു ജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പിഎച്ച്‌സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. ഹോട്ടലിലെത്തിയ ഡോക്ടര്‍ ഭക്ഷണസാധനങ്ങള്‍ ശുചിമുറിയില്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈല്‍ പിടിച്ചു വാങ്ങുകയും,ഹോട്ടല്‍ ജീവനക്കാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു.മര്‍ദ്ദനമേറ്റ ഡോക്ടറും സംഘവും പരിയാരം പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനവ്യാപകമായി അങ്ങോളമിങ്ങോളം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡ് നടന്നുവരികയാണ്.

Post a Comment

0 Comments