Top News

അനില്‍ നീലാംബരി രചിച്ച 'നിഴല്‍ രൂപങ്ങളുടെ കാല്പാടുകള്‍' കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു

കാസറകോട്: അനില്‍ നീലാംബരി രചിച്ച 'നിഴല്‍ രൂപങ്ങളുടെ കാല്പാടുകള്‍' എന്ന 54 കഥകളുടെ സമാഹാരം സാംസ്‌കാരികം കാസറകോട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ വെച്ച് പ്രശസ്ത നാടകകൃത്തും മഴവില്‍ മനോരമ തട്ടീം മുട്ടീം പ്രോഗ്രാം സ്‌ക്രിപ്റ്റ് റൈറ്ററുമായ ഗിരീഷ് ഗ്രാമിക ബേക്കല്‍ ഡി.വൈ.എസ്.പി. സി.കെ സുനില്‍ കുമാറിന് നല്‍കി പ്രകാശനം ചെയ്തു.[www.malabarflash.com]

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും ശില്പിയും കേരള ലളിതകലാ അക്കാദമി അംഗവുമായ രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. നാടകകൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍ പുസ്തകപരിചയം നടത്തി. 

കൃഷ്ണദാസ് പലേരി, ശാന്തമ്മ ഫിലിപ്പ്, കൃഷ്ണന്‍ പത്താനത്ത് ആശംസകള്‍ നേര്‍ന്നു. രാമകൃഷ്ണന്‍ മോനാച്ച സ്വാഗതവും, കണ്ണന്‍ പാലക്കുന്ന് നന്ദിയും പറഞ്ഞു. 

ഗിരീഷ് ഗ്രാമിക, സി.കെ സുനില്‍കുമാര്‍, രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, പുസ്തകത്തിന് ഇല്ലസ്‌ട്രേഷന്‍ നല്‍കിയ പത്മനാഭന്‍ ബ്ലാത്തൂര്‍, പ്രസാധകന്‍ രവീന്ദ്രന്‍ പനങ്കാവ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോല്‍സവത്തിലെ മിന്നും താരം സ്വര്‍ണ്ണ കെ.എസ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണദാസ് പലേരി, പനക്കൂല്‍ പയമകളുടെ കഥാകാരന്‍ സതീശന്‍ പനക്കൂല്‍ എന്നിവരെ അബ്ദുള്‍ സലാം, സുകുമാരന്‍ ആശിര്‍വാദ്, ഗിരീഷ് ഗ്രാമിക, ബി.എം സാദിഖ്, ഹമീദ് കാവില്‍ ,ആലീസ് ടീച്ചര്‍, പ്രസാദ് മുദ്ര എന്നിവര്‍ ആദരിച്ചു. 

സ്വര്‍ണ്ണ കെ.എസിന്റെ ഗാനങ്ങള്‍ ചടങ്ങിന് മാറ്റ് കൂട്ടി. അബ്ദുള്‍ സലാം, കണ്ണന്‍ പാലക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ സംസ്‌ക്കാരികം കാസറകോടിന്റെ  പ്രവര്‍ത്തകരും ചടങ്ങിള്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post