NEWS UPDATE

6/recent/ticker-posts

പതിമൂന്നു വയസുകാരിയെ 47-കാരന് വിവാഹം ചെയ്തുകൊടുത്ത അമ്മയ്ക്ക് 30 വര്‍ഷം തടവ്

റിച്ച്‌മോണ്ട് (ടെക്‌സാസ്): മതവിശ്വാസത്തിന്റെ പേരില്‍ 13 വയസുള്ള മകളെ 47-കാരന് വിവാഹം ചെയ്തുകൊടുത്ത അമ്മ കുറ്റക്കാരിയാണെന്ന് ഫോര്‍ട്ട്‌ബെന്റ് കോടതി വിധിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു ഈ അസാധാരണ വിധിയുണ്ടായത്.[www.malabarflash.com]


ചെറി പെയ്ടണ്‍ എന്ന 43-കാരിയായ അമ്മയ്ക്ക് 30 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. 2017-ലാണ് ലൈംഗിക ചൂഷണത്തില്‍ വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വി ശദീകരിച്ചത്. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനെ എല്ലാ വിധത്തിലും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതായി കുട്ടി ഡോക്ടറെ അറിയിച്ചു. തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും അത് തന്റെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്നും കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ അറിയിച്ചു.

അധികൃതരുടെ ശ്രദ്ധയില്‍ ഈ വിവാഹം വരുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ പ്രായമുള്ള മനുഷ്യന്റെ ഭാര്യയായിരുന്നുവെന്ന് പ്രോസിക്യൂട്ടേഴ്‌സ് കണ്ടെത്തിയിരുന്നു. ടെക്‌സാസില്‍ നിയമപരമായ വിവാഹപ്രായം 18 വയസാണ്. എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 16 വയസുള്ള കുട്ടികള്‍ക്കും വിവാഹിതരാകുന്നതിനും ടെക്‌സാസ് നിയമം അനുമതി നല്‍കുന്നുണ്ട്.

ഈ സംഭവത്തില്‍ 47-കാരനായ സ്റ്റീവന്‍ കാര്‍ട്ടിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 ജൂണ്‍ 22-നാണ് ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തത്.

Post a Comment

0 Comments