Top News

അമ്പലപ്പുഴയിൽ 22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു

പത്തനംതിട്ട: അമ്പലപ്പുഴയിൽ 22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ തോപ്പുംപടിയിൽ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.[www.malabarflash.com]


25-നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം. വയോധിക വീട്ടിൽ ഒറ്റക്കായിരുന്നു താമസം. പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് വന്ന് വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. തുടർന്ന് ബലാത്കാരത്തിന് വിധേയയാക്കി. ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നഴ്സിനോടാണ് പീഡനവിവരം വയോധിക വെളിപ്പെടുത്തിയത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് പോസ്റ്റ്‌മോര്‍ട്ടം.

വയോധികയുടെ ഭർത്താവും മകനും അടക്കമുള്ളവർ വിദേശത്താണ്. ഇവര്‍ ഇവിടെ ഒറ്റക്ക് താമസിച്ച് വരികയായിരുന്നു. സുനീഷിന് വീട്ടമ്മയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇത് മുതലെടുത്തുകൊണ്ടാണ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചതെന്നാണ് വിവരം.

ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നു. സംഭവസമയം സുനീഷ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങളെ ആശ്രയിച്ചായിരുന്നു പോലീസിന്റെ ആന്വേഷണം. തുടർന്ന് വീടുമായി ഏറ്റവും അടുത്ത പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് സുനീഷിനേപ്പോലെയുള്ള ഒരാൾ രാത്രി കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. പിന്നീട് സുനീഷിനെ അന്വേഷിച്ചപ്പോൾ പ്രദേശത്ത് നിന്ന് മാറിത്താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിൽ നിന്ന് സുനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post