NEWS UPDATE

6/recent/ticker-posts

പെണ്‍കുട്ടിയുമായി പരിചയത്തിലായി, രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍

കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. തങ്കശ്ശേരി ബിഷപ്‌സ് ഹൗസിനു സമീപം ആല്‍വിന്‍ (19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്.[www.malabarflash.com]

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നു പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments