NEWS UPDATE

6/recent/ticker-posts

കെ-ഫോൺ വീടുകളിലേക്ക്; പ്രതിദിനം 1.5 ജി.ബി ഡേറ്റ

തിരുവനന്തപുരം: കെ-ഫോണിലൂടെ ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ ഇന്‍റർനെറ്റ് സേവനം വീടുകളിലെത്തും.[www.malabarflash.com]


ഒരു നിയോജക മണ്ഡലത്തിലെ 500 കുടുംബങ്ങൾക്ക് വീതം ആകെ 70,000 കുടും
ബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇന്‍റർനെറ്റ് കണക്ഷൻ നൽകുക. സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത് 20 ലക്ഷം കുടുംബങ്ങളെയാണ്. സെക്കൻഡിൽ 10 മുതൽ 15 വരെ എം.ബി വേഗത്തിൽ പ്രതിദിനം 1.5 ജി.ബി ഡേറ്റയാണ് നൽകുക. പ്രാദേശിക ഇന്‍റർനെറ്റ് സേവനദാതാക്കളെയാണ് ഇതിനായി ആശ്രയിക്കുന്നത്. മൂന്ന് വർഷം സേവനപരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.

ടെൻഡറിലൂടെ ജില്ല അടിസ്ഥാനത്തിൽ സേവനദാതാക്കളെ കണ്ടെത്തും. നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിൽനിന്നാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുക. ഇത് ടെൻഡറിലൂടെ തെരഞ്ഞെടുക്കുന്ന പ്രാദേശിക കേബിൾ ഓപറേറ്റർമാർക്ക് കൈമാറും. കെ-ഫോൺ ജോലികൾ 70 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments