Top News

സഊദിയില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റിന് നിരോധനം

റിയാദ്: സഊദിയില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റിന് നിരോധനം ഏര്‍പ്പടുത്തിയതായി സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വഴി യൂറോപ്പില്‍ സാല്‍മൊണെല്ല ബാക്ടീരിയ പടരുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പടുത്തിയത്.[www.malabarflash.com]


ബെല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നത്തിന്റെ ചില ബാച്ചുകളില്‍ സാല്‍മൊണല്ല ബാക്ടീരിയ കലര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയതെന്നും,പ്രാദേശിക വിപണികള്‍ കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സിയില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു

സാല്‍മൊണല്ല ബാക്ടീരിയമൂലംവയറുവേദനയ്ക്കും,മലബന്ധത്തിനും പുറമേ, പനി, ഛര്‍ദ്ദി, വയറിളക്കം, തലവേദന, എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് അതോറിറ്റി വിശദീകരിച്ചു.ബ്രിട്ടനില്‍ 67 പേര്‍ക്ക് സാല്‍മൊണല്ല ബാധിച്ചതായും ,രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണെന്നും യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു

യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കിന്‍ഡര്‍ ചോക്ലേറ്റുമായി ബന്ധപ്പെട്ട സാല്‍മൊണല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ലോണിലെ പ്ലാന്റിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും ഫെറേറോയുടെ ഉടമസ്ഥതയിലുള്ള ആര്‍ലോണിലെ ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിച്ച എല്ലാ കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ ബെല്‍ജിയത്തിന്റെ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട് .സാല്‍മൊണെല്ല സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം വ്യാഴാഴ്ച, യുഎസിലെ കടകളില്‍ നിന്ന് കിന്‍ഡര്‍ ചോക്ലേറ്റുകള്‍ തിരിച്ചുവിളിച്ചു.

Post a Comment

Previous Post Next Post