Top News

സഹോദരനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ, ഒളിവിൽ കഴിഞ്ഞത് പള്ളിയുടെ മച്ചിന്റെ മുകളിൽ

മാന്നാർ: ഉളുന്തിയിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ഉളുന്തി തോട്ടത്തിൽ വീട്ടിൽ ജോയി (64) ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരൻ തോട്ടത്തിൽ ഡെന്നീസിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.[www.malabarflash.com]

തലയ്ക്ക് നാലോളം വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഡെന്നിസിന്റെ നില ഗുരുതരമാണ്. ഡെന്നീസിനെ വെട്ടിയ ശേഷം ജോയി ഒളിവിലായിരുന്നു. മാന്നാർ പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മുകളിലെ മച്ചിനു മുകളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസ്സിലായത്.

മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി. സുരേഷ് കുമാർ, ഗ്രേഡ് എസ്‌ഐ മാരായ ശ്രീകുമാർ, ജോൺ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ, സാജിദ്, ഹാഷിം, അനീഷ്‌, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്‌ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അരുൺ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post