NEWS UPDATE

6/recent/ticker-posts

പിഎ ഇബ്രാഹിം ഹാജി സ്മാരക സോഷ്യൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു

ഉദുമ: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഊർജ സ്രോതസും നാട്ടിലും ഗൾഫിലും വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്ത യുഎഇ കെഎം സിസി ഉപദേശക സമിതി വൈസ് ചെയർമാനുമായ ഡോ.പിഎ ഇബ്രാഹിം ഹാജിയുടെ നാമധേയത്തിൽ ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സോഷ്യൽ എക്സലൻസ് അവാർഡ് എഴുത്തുകാരനും കഥാകൃത്തുമായ പ്രൊഫ.എംഎ റഹ് മാന് സമ്മാനിച്ചു.[www.malabarflash.com]


25,000 രൂപയും ഉപഹാരവും അടങ്ങുന്ന അവാർഡ്. മാങ്ങാട് ടൗണിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി എം എ റഹ് മാന് സമ്മാനിച്ചു.
ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കാപ്പിൽ കെബി എം ഷരീഫ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായ ധനം ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, ഈദ് കിസ് വ ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡൻ്റ് റഷീദ് ഹാജി കല്ലിങ്കാൽ, അന്തരിച്ച
മുസ് ലിം ലീഗ് നേതാവിൻ്റെ കുടുംബത്തിനുള്ള സഹായം ഉദുമ മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എബി ഷാഫി എന്നിവർ വിതരണം ചെയ്തു.

എകെഎം അഷ്റഫ് എംഎൽഎ, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, മെമ്പർമാരായ ബഷീർ പാക്യാര, യാസ്മിൻ റഷീദ് , ഹാരിസ് അങ്കക്കളരി, നഫീസ പാക്യാര, സുനിൽകുമാർ മൂലയിൽ, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബി ബാലകൃഷ്ണൻ, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് റഊഫ് ബാവിക്കര, ഷംസുദ്ദീൻ ഓർബിറ്റ്, എംബി അബ്ദുൽ കരീം നാലാംവാതുക്കൽ, കാദർ ഖാത്തിം, എഎം ഇബ്രാഹിം, കെ കെ ഷാഫി കോട്ടക്കുന്ന്, ഇസ്മായിൽ നാലാംവാതുക്കൽ, ഹസൈനാർ ചോയിച്ചിങ്കല്ല്, എം ഹസൈനാർ, അഡ്വ.എംകെ മുഹമ്മദ് കുഞ്ഞി, മുജീബ് ബേക്കൽ, അഷ്റഫ് പള്ളം,  ജാബിർ നാലാംവാതുക്കൽ, റംഷീദ് നാലാം വാതുക്കൽ, ആബിദ് മാങ്ങാട്, മജീദ് മാങ്ങാട്, ഉബൈദ് പാക്യാര, കുഞ്ഞികൃഷ്ണൻ മാങ്ങാട് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments