NEWS UPDATE

6/recent/ticker-posts

എരോല്‍ കുന്നുമ്മല്‍ - എരോല്‍ ജുമാ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് 7 ാം വാര്‍ഡ് നാലാംവാതുക്കല്‍ 2021.. 22 വര്‍ഷ മഹത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത എരോല്‍ കുന്നുമ്മല്‍-എരോല്‍ ജുമാ മസ്ജിദ് റോഡിന്റെയും, എരോല്‍ പള്ളി നടപ്പാതയുടെയും ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിര്‍വഹിച്ചു.[www.malabarflash.com]

വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാം വാതുക്കല്‍, പുഷ്പവതി മുദിയക്കാല്‍, ഓവര്‍സിയര്‍ വിജ്‌നാ, കോണ്‍ട്രാക്ടര്‍ കെ.എ ബഷീര്‍, എ.എച്ച് ഹമീദ്, അഷ്‌റഫ് അബ്ദുല്ല, സി.എച്ച് മുഹമ്മദ്, കരീം നാലാംവാതുക്കല്‍, ശുഐബ് എരോല്‍, എന്‍.എച്ച് മുഹമ്മദ് ഷാഫി, ബങ്കണ അബ്ദുല്‍ ഖാദര്‍, അക്കര അഷ്‌റഫ് , നജാത്ത് ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ഡ് മെമ്പര്‍ ബഷീര്‍ പാക്യാര സ്വാഗതവും, റോഡ് നിര്‍മ്മാണ കമ്മിററി ചെയര്‍മാന്‍ ഷെരീഫ് എരോല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments