NEWS UPDATE

6/recent/ticker-posts

രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ കന്നിക്കൊട്ടാരം സമര്‍പ്പിച്ചു

പിലിക്കോട്: രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ പുനര്‍നിര്‍മിച്ച കന്നിക്കൊട്ടാരം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി സമര്‍പ്പിച്ചു. അഞ്ചുമാസം കൊണ്ടാണ് ഭരണസമിതി നവീന മാതൃകയിലുള്ള കൊട്ടാരം പണിത് തീര്‍ത്തത്.[www.malabarflash.com]

 രാവിലെ ഏഴിന് നടന്ന ഗണപതി ഹോമത്തിന് ശേഷമാണ് കൊട്ടാര സമര്‍പ്പണം നടത്തത്. ക്ഷേത്രഉപക്ഷേത്ര സ്ഥാനികര്‍, വിവിധ തറവാട് പ്രതിനിധികള്‍, ക്ഷേത്രം ട്രസ്റ്റിമാര്‍, നവീകരണസമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ തന്ത്രി ദീപം പകര്‍ന്നു. നൂറുകണക്കിന് ഭക്തരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ട്രസ്റ്റി ചെയര്‍മാന്‍ കെ.പി.ചന്ദ്രന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ ആര്‍.വേണുഗോപാലന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.സി.കൃഷ്ണവര്‍മ രാജ എന്നിവര്‍ക്ക് താക്കോല്‍ കൈമാറി.

നിര്‍മാണത്തിന് നേതൃത്വം നല്‍കിയ മുട്ടി ഭാസ്‌കരനെ ആദരിച്ചു. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. നവീകരണസമിതി സെക്രട്ടറി എം.പി.പദ്മനാഭന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കൃഷ്ണന്‍ നായര്‍, പി.എം.പദ്മനാഭന്‍ അടിയോടി, പി.പി.അടിയോടി, എന്‍.കുഞ്ഞികൃഷ്ണന്‍, പി.ബാലചന്ദ്രന്‍ നായര്‍, കേണോത്ത് കുഞ്ഞികൃഷ്ണന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments