NEWS UPDATE

6/recent/ticker-posts

ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറച്ചു

ഉദുമ: ബാര ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ശനിയാഴ്ച രാവിലെ 9.40നും 10.40നും വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടന്നു. വെടിക്കുന്ന് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായാണ് ക്ഷേത്രത്തില്‍ എത്തിചേര്‍ന്നത്. തുടര്‍ന്ന് വൈകുന്നേരം ആചാര്യ വരവേല്‍പ്പ് നടന്നു.[www.malabarflash.com]

ഞായറാഴ്ച രാവിലെ 9.30 മുതല്‍ 10.40 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറും. രാവിലെ 11-30ന് പ്രദേശത്തെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേത്രം വക പുരസ്‌കാര വിതരണവും വൈകിട്ട് 5.30ന് പനയാല്‍ ചന്ദ്രശേഖരമാരാരുടെ തായമ്പകയും രാത്രി 9ന് ക്ഷേത്ര മാതൃ സമിതിയുടെ തിരിവാതിരക്കളി 9.30 ന് മുണ്ട കൈ അരയാലിങ്ക വിഷ്ണുമൂര്‍ത്തി ദേവസ്വാനം സംഘത്തിന്റെ കോല്‍ക്കളി. 

തിങ്കളാഴ്ച രാത്രി 9ന് ഞെക്ലി അയ്യപ്പ ഭജന മന്ദിര മാതുസമിതിയുടെ തിരുവാതിരക്കളിയും ചൊവ്വാഴ്ച രാവിലെ 10ന് ഡോ: വിശ്വനാഥന്റെ ആദ്ധ്യാത്മിക പ്രഭാഷണവും രാത്രി 8ന് പൊടവടുക്കം ധര്‍മ്മ ശാസ്താ സംഘത്തിന്റെ കോല്‍ക്കളിയും 9ന് ശ്രീഭൂതബലി കട്ടപൂജ ന്യത്തോത്സവം. 

ബുധനാഴ്ച വൈകിട്ട് നാലിന് ഗ്രാമ ബലി എഴുന്നള്ളത്ത് അടുക്കത്ത്ബയല്‍ ഞെക്ലി വഴി മുല്ലച്ചേരിയില്‍ എഴുന്നള്ളത്ത് എത്തും 6 മണിക്ക് ഗ്രാമ ബലിയും കട്ട പൂജയും. വ്യാഴാഴ്ച വൈകിട്ട് 3.30ന് കല്യാണപുരം രക്തേശ്വരി ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരകളി 4.30ന് ആറാട്ടെഴുന്നള്ളത്തും കടുപൂജയും രാതി 7 ന് തിരിച്ചെഴുന്നള്ളത്ത് ദര്‍ശന ബലിക്ക് ശേഷം കൊടിയിറക്കം.

Post a Comment

0 Comments