Top News

കത്തിക്കയറിയ സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില  കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. 560 രൂപ കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39320 രൂപയായി.[www.malabarflash.com]

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കുറഞ്ഞു.  ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4915 രൂപയാണ് ഇന്നത്തെ വിപണി വില 

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില  4060 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വില 74 രൂപയായി. അതെ സമയം ഹോൾമാർക്ക് വെള്ളിയുടെ വില  മാറ്റമില്ലാതെ തുടരുന്നു. ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 100 രൂപയാണ്. 

Post a Comment

Previous Post Next Post