കോഴിക്കോട്: ബംഗാള്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ധനേഷ്, സുജനേഷ്. റോഷന്‍ ആര്‍.ബാബു എന്നിവരാണ് അറസ്റ്റിലായത്. 2021 സെപ്റ്റംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം.[www.malabarflash.com]
സ്വര്‍ണവ്യാപാരിയായ റംസാന്‍ അലിയെ ആക്രമിച്ചാണ് പ്രതികള്‍ സ്വര്‍ണം കവര്‍ന്നത്. ലിങ്ക് റോഡിലെ സ്വര്‍ണ ഉരുക്ക് കേന്ദ്രത്തില്‍ നിന്ന് മാങ്കാവിലേക്ക് പോകുന്നതിനിടെ കണ്ടംകുളം ജൂബിലി ഹാളിന് മുന്നില്‍ വെച്ചാണ് ബൈക്കില്‍ എത്തിയ സംഘം ആക്രമിക്കുകയും സ്വര്‍ണം കവരുകയുമായിരുന്നു.

കേസില്‍ ഇതുവരെ 15 പേരെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.
Post a Comment