Top News

കളനാട് അപകടത്തില്‍ മരിച്ചത് പെരിയ, പളളിക്കര സ്വദേശികള്‍


ഉദുമ: കാഞ്ഞങ്ങാട്- കാസറകോട് സംസ്ഥാനപാതയില്‍ കളനാട് മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. പെരിയ നടുവോട്ടുപാറയിലെ എന്‍.എ.പ്രജീഷ് (22) പള്ളിക്കര സി.എച്ച് നഗറിലെ അനില്‍ (24) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ഇവരു രണ്ടു പേരും വെല്‍ഡിങ് തൊഴിലാളികളാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് ഇടിച്ചത്. 

പ്രഭാകരന്റെയും ഉഷാകുമാരിയുടെയും മകനാണ് പ്രജീഷ്.
യാക്കൂബിന്റെയും സതീഷ് മേരിയുടെയും മകനാണ് അനില്‍. സഹോദരങ്ങള്‍ അജേഷ് (ഹോട്ടല്‍ മാനേജ് മെന്റ് വിദ്യാര്‍ഥി), പപരേതനായ അനീഷ്.

Post a Comment

Previous Post Next Post