ബേക്കൽ: അരവത്ത് മട്ടയ്ങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ പൂരോത്സവത്തിന് തുടക്കമായി. എടമനച്ചാവടിയിൽ നിന്ന് ദീപവും തിരിയും തിരുവായുധങ്ങളുമായി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയതോടെയാണ് 18 വരെ നീണ്ടുനിൽക്കുന്ന ഉത്സവം ആരംഭിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാവിലെ 7.30ന് പൂരകുഞ്ഞുങ്ങൾക്ക് ചരട്കെട്ടൽ. 17വരെ എല്ലാദിവസം രാത്രി പൂരക്കളിയും എഴുന്നള്ളത്തും ഉണ്ടായിരിക്കും. 16 ന് പൂവിടലും തുടർന്ന് അരങ്ങ് വിതാനവും. 17 ന് പൂരംകുളി ദിവസം രാവിലെ 7ന് വട്ട്ളക്കുളിയും തുടർന്ന് 9ന് പൂരംകുളിയും നടക്കും.
18ന് ഉത്രവിളക്ക് ഉത്സവം പകൽ പൂരക്കളിയും തുടർന്ന് അരങ്ങ് കൈയേൽക്കലും. രാത്രി എടമനച്ചാവടിയിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
Post a Comment