Top News

അരമങ്ങാനം സി എം നഗര്‍ സഅദിയ്യ മസ്ജിദ് ഉദ്ഘാടനം ചെയ്തു

മേല്‍പ്പറമ്പ്: ജാമിഅ സഅദിയ്യയുടെ കീഴില്‍ അരമങ്ങാനം സി എം നഗറില്‍ നിര്‍മ്മിച്ച സഅദിയ്യ മസ്ജിദ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തി.[www.malabarflash.com] 

സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം, കെ കെ ഹുസൈന്‍ ബാഖവി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, ശാഫി ഹാജി കട്ടക്കാല്‍,സി എച്ച് മുഹമ്മദ് ഇഞ്ചിനീയര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അഹമ്മദലി ബണ്ടിച്ചാല്‍, സി എല്‍ ഹമീദ് ചെമ്മനാട്, ശാഫി ഹാജി ദേളി, അബ്ദുല്‍ ഗഫൂര്‍ ഹാജി ദേളി, സത്താര്‍ ഹാജി ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഇബ്‌റാഹീം സഅദി വിട്ടല്‍ സ്വാഗതവും, ഹാജി എന്‍ കെ മുജീബുറഹ്മാന്‍ നന്ദിയും പറഞ്ഞു. 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത പ്രഭാഷണ പരമ്പരയില്‍ അബ്ദുലത്തീഫ് സഅദി പഴശ്ശി, അബ്ദുറഹ്മാന്‍ സഅദി ഓണക്കാട്, ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രസംഗിക്കും.

Post a Comment

Previous Post Next Post