NEWS UPDATE

6/recent/ticker-posts

നാടിന് ഉൽസവമായി ഉദുമ പഞ്ചായത്തിൽ ജൈവ വൈവിധ്യ സർവെ

ഉദുമ: നീരൊഴുക്ക് ജല പുനരുജ്ജീവന - ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത് ബാരത്തോട് മുതൽ ബേക്കൽ പുഴ വരെയുള്ള എട്ട് കിലോമീറ്റർ ജലാശയത്തിൽ ജൈവ വൈവിധ്യ സർവെ സംഘടിപ്പിച്ചു.[www.malabarflsh.com]


ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന സർവെ പട്ടത്താനം പാലത്തിൽ കാഞ്ഞങ്ങാട് ഡിവൈ. എസ്. പി. ഡോ. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. വി. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.

വാർഡ് അംഗങ്ങളായ പുഷ്പവല്ലി , ഹാരിസ് അങ്കകളരിയും, പി.കെ മുകുന്ദൻ, ദിവാകരൻ ആറാട്ട്കടവ്, എം.വിനോദ് എന്നിവർ സംസാരിച്ചു. തോടിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടിയിൽ പ്രഫ.വി ഗോപിനാഥൻ, പ്രഫ .എം ഗോപാലൻ, എ. പത്മനാഭൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ലക്ഷ്മി , എം. കെ. വിജയൻ, മുല്ലച്ചേരി ബാലകൃഷ്ണൻ നായർ ,കെ.എം അഷ്റഫ് , കാർട്ടൂണിസ്റ്റ് ഗഫൂർ , കാസറഗോഡ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ എന്നിവർ ക്ലസ്റ്റർ തല സർവെയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

എട്ട് ക്ലസ്റ്ററുകളിലായി വിദ്യാർത്ഥികളും കർഷകരും , കുടുംബശ്രി പ്രവർത്തകരും ഉൾപ്പെട്ട 34 സ്ക്വാഡുകളാണ് സർവെ പ്രവർത്തനത്തിനായി ഒരേ സമയം തോട്ടിലിറങ്ങിയത് .ഇവർക്ക് പിന്തുണയുമായി നാട്ടിലെ ജനങ്ങൾ ഒന്നാകെ തോടിൻ്റെ ഇരുകരകളിലുമായി അണിനിരന്നു . ജലസംരക്ഷണത്തിൻ്റെയും ശുദ്ധ ജലത്തിൻ്റെയും പ്രാധാന്യം മനസിലാക്കാനുള്ള ബോധവൽക്കരണ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.

ഉദുമ ഗവ .ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, ഉദുമ യുവകേരളം പരിശീലന കേന്ദ്രത്തിലെ പഠിതാക്കൾ, ബാര ജി.എച്ച്.എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, പ്രദേശത്തെ മുതിർന്ന കർഷകർ, കുടുംബശ്രീ പ്രവർത്തകർ, പൊതു ജനങ്ങൾ എന്നിവരാണ് സർവെയിൽ സന്നദ്ധ പ്രവർത്തനം നടത്തിയത്.

വാർഡുമെമ്പർമാരായ സുനിൽ കുമാർ, ബീവി അഷ്റഫ്, നബീസ പാക്യാര, ബഷീർ പാക്യാര, സിന്ധു ഗംഗാധരൻ, കസ്തൂരി ബാലൻ, പി.ആർ.പുഷ്പാവതി, ഹാരിസ് അങ്കകളരി, കൃഷി ഓഫീസർ നാണുക്കുട്ടൻ, ജയന്തി എന്നിവർ സർവേക്ക് നേതൃത്വം നൽകി.

മരങ്ങൾ, സസ്യങ്ങൾ,മൽസ്യങ്ങൾ, പൂമ്പാറ്റകൾ, പക്ഷികൾ, കൃഷികൾ, കൈ തോടുകൾ, മാലിന്യങ്ങൾ, നീരുറവകൾ, കയ്യേറ്റം, മണലൂറ്റൽ തുടങ്ങി തോടിൻ്റെ പരിസ്ഥിതി മനസിലാക്കാനുള്ള അച്ചടിച്ച ചോദ്യങ്ങളാണ് സർവേക്ക് വേണ്ടി ഉപയോഗിച്ചത്.

സർവ്വെയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് വിപുലമായ രജിസ്റ്ററി തയ്യാറാക്കുകയും ജൈവ വൈവിധ്യ ശോഷണം കണ്ടെത്തിയ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ശാസ്ത്രീയ രീതിയിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും ചെയ്യും.

Post a Comment

0 Comments