Top News

പൂരോത്സവ ഓർമകളുമായി അവർ വീണ്ടും ഒത്തുകൂടി

പാലക്കുന്ന്: പൂരക്കുഞ്ഞിയോടൊപ്പം എട്ട് വർഷം മുൻപ് പാലക്കുന്ന് ക്ഷേത്ര പൂരോത്സവത്തിന് പൂപറിക്കാൻ നാട് ചുറ്റിയ അനുഭവങ്ങളും ഓർമകളുമായി അവർ വീണ്ടും ഒത്തുകൂടി.[www.malabarflash.com]

എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി ഐ ടി കമ്പനിയിൽ ഇപ്പോൾ ജോലി ചെയ്യുന്ന ശില്പ രാമകൃഷ്ണൻ, പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സ്വാതി കൃഷ്ണ(ചട്ടഞ്ചാൽ എച്ച് .എസ്.എസ്), എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ജിതയും (പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ), ശ്രീലക്ഷ്മിയും( ബേക്കൽ ജി.എച്ച് . എസ്.എസ് ) കൂട്ടത്തിൽ ഇളയവളായ ആറാം ക്ലാസുകാരി ശിഖകൃഷ്ണയും (ബാര ജി. എച്ച്. എസ്.) അന്നത്തെ പൂരകുഞ്ഞിയും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എട്ടാം ക്ലാസുകാരി ശ്വേത സുരേഷു (കാഞ്ഞങ്ങാട് ദുർഗാ എച്ച്. എസ്. എസ്) മാണ് ദേവിയെ തൊഴുതു വണങ്ങാൻ പഴയ ഓർമയോടെ ഒത്തുകൂടിയത്. 

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവ നാളിൽ നിലവിലെ പൂരക്കുഞ്ഞി അനന്ന്യയോടൊപ്പം (രണ്ടാം തരം ഉദുമ പടിഞ്ഞാർ അംബിക എ.എൽ.പി. സ്കൂൾ) എട്ടു വർഷം മുൻപത്തെ പൂരക്കുഞ്ഞിയും കൂട്ടുകാരും ചങ്ങാത്തം കൂടിയത് ക്ഷേത്രം സ്ഥാനികർക്കും ഭാരവാഹികൾക്കും കൗതുകമായി. 

ക്ഷേത്രത്തിൽ അവർ പ്രദക്ഷിണം വെച്ചു. പാലക്കുന്ന് ക്ഷേത്ര ഭജന സമിതിയിലെ സ്ഥിരം അംഗങ്ങളാണിവർ. എല്ലാവരും നന്നായി പാടും. അന്ന് ഏഴു വയസ്മാത്രം പ്രായമായ ശ്വേതക്ക് പൂക്കൾ നിറഞ്ഞ പൂക്കൂട തലയിലേറ്റാൻ വിഷമിച്ചപ്പോൾ സ്വാതികൃഷ്ണ പകരക്കാരിയായി. 

Post a Comment

Previous Post Next Post