NEWS UPDATE

6/recent/ticker-posts

ആധാർ വിരലടയാളം തുണയായി, അനാഥാലയത്തിലെ മിണ്ടാനാവാത്ത പെൺകുട്ടി മാതാപിതാക്കൾക്കരികിൽ

ഉത്തർ പ്രദേശിലെ  കാൺപൂരിൽ ജില്ലയിലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ യുഐ‌ഡി‌എ‌ഐ) യൂണിറ്റ്, സർക്കാരിന്റെ അനാഥമന്ദിരത്തിൽ കഴിഞ്ഞിരുന്ന സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയെ മാതാപിതാക്കളുമായി വീണ്ടും ഒന്നിപ്പിച്ചു. 12 വയസ്സുള്ള മനു എന്ന പെൺകുട്ടി സ്വരൂപ്‌നഗറിലെ സർക്കാർ ബാലികാ മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. ആധാർ വിരലടയാള പരിശോധനയിലൂടെയാണ് അവളുടെ വീട്ടുകാരെ കണ്ടെത്താൻ കഴിഞ്ഞത്.[www.malabarflash.com]


സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിയുകയായിരുന്ന അവളെ 2020 ഫെബ്രുവരി 1 -ന് ചൈൽഡ് ഹെൽപ്പ് ലൈൻ രക്ഷപ്പെടുത്തുകയായിരുന്നു. സംസാരിക്കാനും കേൾക്കാനും കഴിയാത അവൾ തനിച്ചായിരുന്നു. കൂടെ, ആരുമില്ലെന്ന് സ്ഥിരീകരിച്ച ശേഷം, സന്നദ്ധപ്രവർത്തകർ അവളെ ഒരു സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അവിടെ അവൾ ഏകദേശം രണ്ട് വർഷത്തോളം ചെലവഴിച്ചു. 

 2022 ജനുവരി 23 -ന്, ആധാർ എടുക്കാനായി അവളെ കൊണ്ടുപോയി. അവിടെ അവൾ അവളുടെ വിരലടയാളം നൽകി. എന്നാൽ, ലുധിയാനയിലെ രാം നഗറിൽ രശ്മി എന്ന പെൺകുട്ടിയുടെ പേരിൽ സമാനമായ വിരലടയാളമുണ്ടെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ആ വിരലടയാളത്തിൽ ഒരു ആധാർ നിലവിലിരുന്നതിനാൽ സോഫ്‌റ്റ്‌വെയർ അവളുടെ വിരലടയാളം നിരസിച്ചു.

തുടർന്ന്, കാൺപൂർ ജില്ലാ ഉദ്യോഗസ്ഥർ ലുധിയാനയിലെ പ്രാദേശിക ആധാർ ഓഫീസുമായി ബന്ധപ്പെടുകയും മനുവിന്റെ വിരലടയാളം രാം നഗർ പ്രദേശത്തെ രശ്മിയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ലുധിയാനയിലെ അധികൃതരുമായി ബന്ധപ്പെട്ടു. അധികാരികൾ അവളുടെ മാതാപിതാക്കളെ കണ്ടെത്തിയ ശേഷം, തിങ്കളാഴ്ച പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ കാൺപൂരിലെത്തി.

സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ അലഞ്ഞുതിരിയുന്ന പെൺകുട്ടിയോട് ചൈൽഡ് ഹെൽപ്പ് ലൈൻ ടീം വിവരങ്ങൾ തിരക്കിയിരുന്നു. എന്നാൽ, അവൾ എവിടെയുള്ളതാണെന്ന് ചോദിച്ചപ്പോൾ, പെൺകുട്ടിക്ക് അവളുടെ പേര്, വിലാസം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് ഒരു വിവരവും നൽകാൻ കഴിഞ്ഞില്ല. ഇതിനുശേഷം, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം, സ്വരൂപ് നഗറിലെ ബാലികാ മന്ദിരത്തിലേയ്ക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. രാജ്കിയ ബാലികാ ഗൃഹ് സൂപ്രണ്ട് പെൺകുട്ടിക്ക് 'മനു' എന്നൊരു പുതിയ പേരും നൽകി. അവൾക്ക് 12 വയസ്സ് തികഞ്ഞപ്പോൾ, സൂപ്രണ്ട് അവളെ അഞ്ചാം ക്ലാസിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ആ സമയത്ത് തന്നെയാണ്, അനാഥരായ കൂട്ടികളുടെ ആധാർ കാർഡ് തയ്യാറാക്കാൻ വനിതാ ക്ഷേമ ഡയറക്ടറേറ്റിൽ നിന്ന് ഉത്തരവ് വന്നതും. അങ്ങനെ ജനുവരി 23 ന്, -ബാലികാ ഗൃഹത്തിൽ കുട്ടികളുടെ ആധാർ കാർഡ് തയ്യാറാക്കാൻ വിരലടയാളവും, ഐ സ്‌കാനും ചെയ്യാൻ തുടങ്ങിയപ്പോൾ, മനുവിന്റെ ബയോമെട്രിക് റെക്കോർഡ് നിലവിലുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള അന്വേഷണത്തിലാണ് കാര്യങ്ങൾ ബോധ്യപ്പെട്ടത്. ആറ് ദിവസം മുമ്പ് അന്വേഷണ സംഘം ബാലികാ മന്ദിരത്തിൽ എത്തി മനുവിന്റെ ആധാർ സൂപ്രണ്ട് ഊർമിള ഗുപ്തയ്ക്ക് കൈമാറി. 

പഞ്ചാബിലെ ലുധിയാനയിലെ രാംനഗർ സ്വദേശിയായ മനുവിന്റെ യഥാർത്ഥ പേര് രശ്മിയാണെന്ന് അപ്പോഴാണ് മനസ്സിലായത്. തുടർന്ന്, ലുധിയാനയിലുള്ള മനുവിന്റെ മാതാപിതാക്കളെ കണ്ടെത്തി. അങ്ങനെ തിങ്കളാഴ്ച രശ്മിയുടെ അച്ഛൻ ശങ്കർ റായ്, അമ്മ ബിന്ദു ദേവി, സഹോദരൻ മിത്രരഞ്ജൻ, അമ്മായി ശബ്നം എന്നിവർ നഗരത്തിലെത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറുമെന്ന് സൂപ്രണ്ട് അറിയിച്ചു.

ബീഹാറിലെ മോത്തിഹാരിയിലെ ഭവാനിപൂർ സ്വദേശികളാണ് തങ്ങളെന്ന് അമ്മ ബിന്ദു പറഞ്ഞു. 2020 ജനുവരിയിൽ ബിന്ദുവിന്റെ അമ്മയുടെ ആരോഗ്യനില വഷളായി. അമ്മയെ കാണാൻ ബിന്ദു മകൾക്കും മകനുമൊപ്പം ബീഹാറിലേക്ക് പോയി. പിന്നീട് ലുധിയാനയിൽ തിരിച്ചെത്തിയ ബിന്ദു അടുത്ത ദിവസം ഭർത്താവിനൊപ്പം ജോലിക്ക് പോയി. എന്നാൽ അമ്മ ബീഹാറിലേക്ക് തിരിച്ച് പോയതാണെന്ന് കരുതി മകൾ ഒരു ഓട്ടോയിൽ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്ന് ട്രെയിനിൽ കയറി. പിന്നീട് അവളെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. 

മകളെ കാണാതായതോടെ പൊലീസിൽ പരാതി നൽകിയെങ്കിലും, ഫലമുണ്ടായില്ല. അവൾ ട്രെയിൻ കയറുന്ന സിസിടിവി ദൃശ്യങ്ങൾ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന തെളിവ്. അന്നുമുതൽ മകളെ തിരയുകയായിരുന്നു ആ മാതാപിതാക്കൾ.

Post a Comment

0 Comments