Top News

'പ്രർത്ഥനയുടെ ഭാഗമാണ് സഹകരിക്കണം': ഓര്‍ത്തഡോക്സ് വൈദികന്‍റെ പീഡനശ്രമത്തില്‍ വെളിപ്പെടുത്തല്‍

പത്തനംതിട്ട: ലൈംഗികാതിക്രമക്കേസിൽ  പ്രതിയായ വൈദികൻ പോണ്ട്സൺ ജോണിനെതിരെ ഓർത്തഡോക്സ്‌ സഭ നടപടി. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും മാറ്റി. ഓർത്തഡോക്സ്‌ സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്സൺ ജോണിനെ റിമാൻഡ് ചെയ്തു.[www.malabarflash.com]


കൂടൽ ഓർത്തഡോക്സ് വലിയപള്ളി വികാരി പോണ്ട്സൺ ജോൺ ആണ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ 12, 13 തീയതികളിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.

സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന പെൺകുട്ടി പഠനത്തിൽ ശ്രദ്ധിക്കാതിരുന്നതിനെ തുടർന്ന് അമ്മയാണ് വൈദികന്റെ അടുത്ത് കൗൺസിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടിൽ വച്ചും രണ്ടാം തവണ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശക്കുകയും ചെയ്തുവെന്നാണ് പരാതി. എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയോട് പ്രർത്ഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞതായും കുട്ടി മൊഴി നൽകി.

നടന്ന സംഭവങ്ങൾ തൊട്ടടുത്ത ദിവസം പെൺകുട്ടി സുഹൃത്തിനെ അറിയിച്ചു. പിന്നീട് അധ്യാപിക വഴി ചെൽഡ്‍ലൈനെ സമീപിച്ച് പോലീസിൽ പരാതി നൽകി. പത്തനംതിട്ട വനിത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ കൊടുമൺ ഐക്കാടുള്ള വീട്ടിൽ നിന്നാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. വൈദികവൃത്തിക്കൊപ്പം ഏറെ നാളായി കൗൺസിലിങ്ങ് നടത്തുന്നയാളാണ് പോണ്ട്സൺ ജോൺ. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് പ്രധാനമായും കൗൺസിലിങ്ങ് കൊടുക്കുന്നത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട കൂടലിൽ കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പോലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.

Post a Comment

Previous Post Next Post