NEWS UPDATE

6/recent/ticker-posts

വഖഫ് ബോർഡ് ക്രമക്കേട്: ബോർഡ് സിഇഒയും മായിൻ ഹാജിയും അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

കോഴിക്കോട്: വഖഫ് ബോർഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിജിലൻസ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബോർഡ് സി.ഇ.ഒ യും മുസ്ലിം ലീഗ് നേതാവ് എം.സി.മായിൻ ഹാജിയും അടക്കം നാല് പേർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി.[www.malabarflash.com]


വഖഫ് ബോർഡിലെ സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനങ്ങളും ആരോപിച്ച് കാക്കനാട് പടമുകൾ സ്വദേശി ടി.എം. അബ്ദുൽ സലാം നൽകിയ ഹർജിയിലാണ് നടപടി. 2016ൽ മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് മാർച്ച് 12ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ നാലുവര്‍ഷമായി വിജിലന്‍സ് നടപടികള്‍ നിലച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അബ്ദുൽ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊതു സേവകർ ഉൾപ്പെട്ട കേസിൽ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരം സർക്കാറിന്‍റെ മുൻകൂർ അനുമതി വേണ്ടതുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. 

സി.ഇ.ഒ ബി.എം.ജമാല്‍, മുന്‍ ചെയര്‍മാന്‍ സൈതാലിക്കുട്ടി, നിലവിലെ അംഗം സൈനുദ്ദീന്‍, മുന്‍ ബോര്‍ഡംഗവും മുസ്‌ലിം ലീഗ് നേതാവുമായ എം. സി മായിന്‍ ഹാജി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമർപ്പിക്കുക

Post a Comment

0 Comments