Top News

ഇസ്ലാമിന്റെ ജീവിത കാഴ്ചപ്പാടുകള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി

പുത്തിഗെ: ഇസ് ലാമിന്റെ ജീവിത കാഴ്ചപ്പാടുകളും വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഉത്തമ ആശയധാരയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി. അഭിപ്രായപ്പെട്ടു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക്കിന്റെ ഭാഗമായി മുഹിമ്മാത്തില്‍ സംഘടിപ്പിച്ച സ്മൃതി സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


സര്‍വ്വരെയും സമ ഭാവനയോടെ കാണാനുള്ള ഖുര്‍ആന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടി വന്നവരാണ് ഇസ്ലാമിലെ പ്രവാചകന്മാര്‍. അവരില്‍ അന്ത്യ പ്രവാചകരായ മുഹമ്മദ് നബിയുടെ സന്ദേശം ലോകത്തിന് ഇന്നും വെളിച്ചു വിതറുന്നു. 

സഹ ജീവികളോട് കാരുണ്യം കാണിക്കാന്‍ ഉദ്‌ഘോഷിക്കുന്ന ഉല്‍കൃഷ്ട സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിമ്മാത്ത് പോലെയുള്ള കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റും വളര്‍ന്നു കൊണ്ടിരിക്കുന്നത് എം. പി. പറഞ്ഞു.

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഭരണ ഘടന എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കുന്നു. മത പ്രചരണം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണ കര്‍ത്താക്കളുടെ കടമയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post