Top News

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ


പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി പീഡനത്തിന്വിധേയമാക്കിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.[www.malabarflash.com]


പത്തനാപുരം മഞ്ചള്ളൂർ പാക്കോട്ട് പടിഞ്ഞാറ്റതിൽ എം.ഐ. അഫ്സൽ മുഹമ്മദ്‌ (22), പത്തനാപുരം കുറുമ്പകര മുകളുവിളയിൽ ആകാശ് ഉദയൻ (18) എന്നിവരെ കോന്നി ഡിവൈ.എസ്.പി കെ. ബൈജുകുമാറാണ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഭക്ഷണവിതരണ ഏജൻസിയുടെ ജീവനക്കാരാണ് പ്രതികൾ.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും സ്കൂളിൽനിന്ന് കാറിൽ കയറ്റി പത്തനാപുരം അഞ്ചുമലപ്പാറയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കോന്നി പോലീസിന് സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് കേസെടുക്കുകയും ഉടൻ പ്രതികളെ പത്തനാപുരത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post