Top News

അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു

ജലന്ധര്‍: കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.[www.malabarflash.com]


ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം.

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post