Top News

നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തൃശൂര്‍: നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍- മഞ്ജു ദമ്പതികളുടെ ഏക മകന്‍ നമസ് (ഒരു വയസും രണ്ടുമാസവും) ആണ് മരിച്ചത്.[www.malabarflash.com] 

ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്ത് കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. ആരും ഇത് കണ്ടില്ല. കുഞ്ഞ് അസ്വസ്ഥത കാണിക്കുന്നതുകണ്ട് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ നെല്ലിക്ക കുടുങ്ങിയെന്ന് മനസ്സിലായത്. കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

Post a Comment

Previous Post Next Post