NEWS UPDATE

6/recent/ticker-posts

അഹ്‌ലുബൈത്തിനെ അടുത്തറിയണം: ഡോ. ഫാറൂഖ് നഈമി

കാസറകോട്: അഹ്‌ലു ബൈത്തിനെ കുറിച്ച് സമുദായം കൂടുതൽ പഠിക്കണമെന്നും പ്രവാചക സ്നേഹം ഊട്ടിയുറപ്പിക്കണമെന്നും പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് ദേശീയ പ്രസിഡന്റുമായ ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം അഭിപ്രായപ്പെട്ടു.[www.malabarflash.com]

സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസിനോടാനുബന്ധിച്ചുള്ള മതപ്രഭാഷണ വേദിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

പുതു തലമുറയുടെ റോൾ മോഡൽ പ്രവാചകാധ്യാപനങ്ങളായിരിക്കണം. ചരിത്രം പഠിച്ചവർക്ക് അഹ്‌ലു ബൈത്തിനെ തള്ളിപ്പറയാനാവില്ല. വഴിതെറ്റി സഞ്ചരിക്കുന്ന യുവത്വം മുൻഗാമികളെ കുറിച്ചു ആഴത്തിൽ പഠിക്കണം. അവരുടെ ത്യാഗപൂർണമായ ജീവിതം പഠിച്ചവർക്ക് അധാർമികതയിലേക്ക് നീങ്ങാനാവില്ല. വഴി തെറ്റാനുള്ള സാഹചര്യങ്ങൾ വർധിച്ചു വരുന്ന ആധുനിക കാലത്ത് പരിഹാരം പ്രവാചക വചനങ്ങൾ മാത്രമാണ്. അദ്ദേഹം പറഞ്ഞു.

സയ്യിദ് അതാഉല്ലാ തങ്ങൾ ഉദ്യാവരം ഉത്ഘാടനം ചെയ്തു. ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments