NEWS UPDATE

6/recent/ticker-posts

പാലക്കുന്നിൽ പൂരോത്സവം10 മുതൽ; പൂരംകുളി 17ന്, ഉത്രവിളക്ക് 18ന്

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കാർത്തിക നാളായ ചൊവ്വാഴ്ച കുലകൊത്തി. പൂരക്കളി പണിക്കർ പി.വി. കുഞ്ഞിക്കോരനെ പടിഞ്ഞാറ്റയിൽ കർമികളും മൂന്ന് തറക്കാർക്ക് വേണ്ടി ഭരണസമിതി പ്രസിഡന്റും അരിയും മഞ്ഞൾക്കുറിയും ശിരസ്സിലിട്ട് പ്രാർഥനാചടങ്ങും നടത്തി.[www.malabarflash.com]


10ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തോടെ 8 ദിവസം നീളുന്ന പൂരോത്സവത്തിന് തുടക്കമാകും. അന്ന് മുതൽ 14 വരെ രാത്രിയും തുടർന്ന് 17 വരെ പകലും പൂരക്കളി ഉണ്ടായിരിക്കും.

ക്ഷേത്രത്തിലെയും ഭണ്ഡാര വീട്ടിലെയും അനുഷ്ഠാന ഇടങ്ങളിൽ എല്ലാ ദിവസവും 'പൂരക്കുഞ്ഞി'നെകൊണ്ട് പൂവിടൽ നടത്തും . പൂജാരിയുടെ തറവാട് അംഗം പ്രീതയുടെയും രാഘവന്റെയും മകൾ ആർ.പി. അനന്യ എന്ന ബാലികയാണ് രണ്ടാം തവണയും 'പൂരക്കുഞ്ഞി'യാകുന്നത്. 17 നാണ് പൂരംകുളി. തിടമ്പുകളും തിരുവായുധങ്ങളും അത്തും താളിയും തേച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തി പൂരത്തറയിൽ വെക്കും.18നാണ് ഉത്രവിളക്ക്. നർത്തകന്മാരുടെ ചുവട്മായ്ക്കൽ ചടങ്ങിന് ശേഷം തിരുവായുധങ്ങൾ പള്ളിയറയിൽ സർപ്പിക്കുന്നത്തോടെ ഉത്രവിളക്ക് സമാപിക്കും. അന്ന് രാത്രി ഭണ്ഡാര വീട്ടിൽ തെയ്യംകൂടും. 19ന് തെയ്യങ്ങൾ കെട്ടിയാടും.

Post a Comment

0 Comments