Top News

കൂറുമാറ്റം; രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റിനെ ആറുവർഷത്തേക്ക് അയോഗ്യയാക്കി

ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റ് ടിസ്സി ബിനുവിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വർഷത്തേക്കാണ് അയോഗ്യയാക്കിയത്.[www.malabarflash.com]


2015 ൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ടിസ്സി നാലു വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി പ്രവ‍ർത്തിച്ചു. 2019 ൽ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു ഡി എഫി ന്‍റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിപ്പ് ലംഘിച്ച് എൽ ഡി എഫി നു വേണ്ടി മത്സരിച്ചതാണ് നടപടിക്ക് കാരണം.

ഇതോടെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും മെമ്പർ സ്ഥാനവും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമ പ്രകാരം ടിസ്സിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് രാജകുമാരി പഞ്ചായത്ത് അംഗം പി ടി എൽദോ നൽകിയ ഹർജി തീർപ്പാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ടിസ്സി ബിനുവിന് മെമ്പർ സ്ഥാനം നഷ്ടമായാലും ഭരണമാറ്റം ഉണ്ടാവില്ല.

Post a Comment

Previous Post Next Post